Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സേവനം വിലമതിക്കാനാകത്തത്-റിയാദ് ഇസ്‌ലാമിക് സെന്റര്‍
റിയാദ്: വരും തലമുറകളെ കുറിച്ചുളള പൂര്‍വസൂരികളുടെ ഗുണകാംക്ഷയാണ് സമസ്ത വിദ്യാഭ്യാസ പ്രസ്താനങ്ങളുടെ ഉല്‍ഭവമെന്നും ഇന്ന് നാം കാണുന്ന സര്‍വ്വ ദീനീ പുരോഗതിക്കും സമുദായം കടപ്പെട്ടിരിക്കുന്നത് സമസ്തക്ക് നേതൃത്വം നല്‍കിയ ഉലമാഇനോടും ഉമറാഇനോടുമാണന്നും റിയാദ് ഇസ്‌ലാമിക് സെന്റര്‍ ഫാമിലി ക്ലസ്‌റററില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സമസ്തക്ക് നേതൃത്വം നല്‍കിയ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ തുടങ്ങി കെ ടി മാനുമുസ്‌ലിയാരില്‍ എത്തി നില്‍ക്കുന്ന മരണപ്പെട്ടവരും ശൈഖുനാ കാളമ്പാടി ഉസ്താദ്, ചെറുശ്ശേരി ഉസ്താദ് തുടങ്ങി ജീവിച്ചരിക്കുന്നവരുമായ നേതൃത്വത്തെ മക്കള്‍ക്ക് പരിചയപ്പെുടുത്തി സ്വാലിഹീങ്ങളെ ഇഷ്‌പ്പെടാനും അനുകരിക്കാനും മക്കളെ നാം പ്രേരിപ്പിക്കണമെന്നും സ്വാലിഹീങ്ങളായ സന്താന വളര്‍ച്ചക്കായി സമസ്ത നല്‍കുന്ന സേവനം വിലമതിക്കാനാകത്തതാണന്നും മുസ്തഫ ബാഖവി പെരുമുഖം പറഞ്ഞു. സമസ്ത നമ്മുടെ സന്താനങ്ങള്‍ക്ക് നല്‍കുന്നത് എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. സമുദായത്തില്‍ നിലനിന്നിരുന്ന മാല മൗലിദ് ആണ്ട് തുടങ്ങിയവ പൂര്‍വസൂരികളെ പുതിയ തലമുറ ഇഷ്‌പ്പെടാനും അനുകരിക്കാനും അറിയാനുമുളള നല്ല അവസരങ്ങളായിരുന്നുവെന്നും അവയില്‍ ബിദ്അത്ത് കണ്ടെത്തി എതിര്‍ത്തവര്‍ സമൂഹത്തില്‍ നിലനിലനിന്നിരുന്ന നന്‍മകള്‍ നഷ്ടപ്പെടുത്തുകയും പകരം മറെറാന്ന് സൃഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്ന ദുരന്തമാണ് സമുദായത്തിന് നല്‍കിയതെന്ന് സന്താന പരിപാലനം നാം കാണാതെ പോകുന്നത് എന്ന വിഷയം അവതരിപ്പിച്ച അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പറഞ്ഞു. സമസ്തയും നേതാക്കളും എന്ന വിഷയത്തില്‍ നടത്തിയ ക്വിസ്സ് പ്രോഗ്രാമിന് അബ്ദുല്‍ ഹമീദ് മാസ്‌ററര്‍ ആദൃശ്ശേരി നേതൃത്വം നല്‍കി. ഞാനിഷ്‌പ്പെടുന്ന സമസ്ത എന്ന വിഷയത്തില്‍ വനിതകള്‍ക്കായുളള പ്രബന്ധ മത്സരത്തിനുളള ലേഖനം സ്വീകരിക്കുന്ന അവസാന തിയ്യതി 02/02/2012 ആയിരിക്കഗ്നമെന്ന് സംഘാടകര്‍ അറിയിച്ചു. ഉമര്‍ കോയ യൂനിവേഴ്‌സിറ്റി അധ്യക്ഷത വഹിച്ചു. എന്‍ സി മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. അബദുറസാഖ് വളകൈ സ്വാഗവും കുഞ്ഞു മുഹമ്മദ് ഹാജി ചുങ്കത്തറ നന്ദിയും പറഞ്ഞു. അലവിക്കുട്ടി ഒളവട്ടൂര്‍, അസീസ് പുളളാവൂര്‍, അബ്ദുളള ഫൈസി, ഹഫീദ്, സമദ് പെരുമുഖം, അബുട്ടി മാസ്റ്റര്‍, മസ്ഊദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.