ഖുര്‍ആന്‍ പ്രചാരക-പ്രബോധന പ്രവര്‍ത്തനങ്ങള്‍ മഹത്തരം: ഹമീദലി ശിഹാബ് തങ്ങള്‍
താമരശ്ശേരി: വിശുദ്ധ ഖുര്‍ആന്റെ പ്രചാരക-പ്രബോധന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹവും മഹത്തരവുമാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓമശ്ശേരി അമ്പലക്കണ്ടി പുതിയോത്ത് ഖുര്‍ആന്‍ കോളേജിന്റെ നാലാം വാര്‍ഷിക സമ്മേളനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബാച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മാതൃകാ ദര്‍സിന്റെ ഉദ്ഘാടനം 'സമസ്ത' വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ലമുസ്‌ല്യാര്‍ നിര്‍വഹിച്ചു. യു.കെ. അബ്ദുള്‍ലത്തീഫ് മൗലവി അധ്യക്ഷതവഹിച്ചു. എം.ടി. അബ്ദുള്ള മുസ്‌ല്യാര്‍, ഉമര്‍ ഫൈസി മുക്കം, സി. മോയിന്‍കുട്ടി എം.എല്‍.എ., വി.എം. ഉമ്മര്‍ എം.എല്‍.എ., മുസ്തഫ മുണ്ടുപാറ, കെ.സി. മുഹമ്മദ്‌ഫൈസി, കാരാട്ട് റസാക്ക്, ആര്‍.കെ. അബ്ദുള്ളഹാജി, പി.പി. മൊയ്തീന്‍കുട്ടി, കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍, കെ.ടി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. റഹ്മത്തുല്ലാ ഖാസിമി ഉദ്‌ബോധന പ്രസംഗം നടത്തി. വിദ്യാര്‍ഥികളുടെ കലാവിരുന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി കുഞ്ഞാലന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഹാഫിസ് ജലാലുദീന്‍ റഹ്മാനി അധ്യക്ഷതവഹിച്ചു. യു.പി.അബൂബക്കര്‍കുട്ടി ഫൈസി സ്വാഗതം പറഞ്ഞു




