സുലൈഖ ഹുസൈന്റെ നോവലുകള്‍ മലയാളത്തിലേക്ക്
എറണാകുളം : കേരളത്തിലെ ആദ്യ ഉറുദു നോവലിസ്റ്റായ സുലൈഖ ഹുസൈന്റെ മാസ്റ്റര്‍ പീസ് നോവലായ `ഏക് ഫൂല്‍ ഹസാര്‍ ഗം' എന്ന നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഹൃദയഹാരിയായ ഇരുപത്തേഴോളം ഉറുദു നോവലുകള്‍ എഴുതിയ മലയാളിയായ സുലൈഖ ഹുസൈന്റെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന രണ്ടാമത്തെ നോവലാണിത്.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണ് ഇത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുന്നത്. ഈ ആവശ്യാര്‍ഥം വിദ്യാര്‍ഥികളായ നൗഫല്‍ വല്ലപ്പുഴ, ശമ്മാസ് മട്ടന്നൂര്‍, റാസി മുറയൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഈ നോവലിന്റെ ആശയ സംഗ്രഹം കൈമാറുകയും ചെയ്‌തു.
ഉര്‍ദു സാഹിത്യത്തിന്ന് മികച്ച സംഭാവനകള്‍ നല്‍കിയ സുലൈഖ ഹുസൈന് മലയാളത്തില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിരുന്നില്ല. മാധ്യമങ്ങളുടെ ഇടപെടലുകളോടെയാണ് സുലൈഖ ഹുസൈന്‍ കേരളത്തിന് പരിചിതമായത്. മാധ്യമങ്ങളില്‍ വന്ന ഉടനെ ഇവര്‍ സുലൈഖ ഹുസൈനെ സന്ദര്‍ശിച്ചിരുന്നു.




