Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സുന്നി ബാലവേദി സംഗമം
വടക്കാഞ്ചേരി: മുള്ളൂര്‍ക്കര റെയിഞ്ച് സുന്നി ബാലവേദി സംഗമം മുഹമ്മദ് സ്വാലിഹ് അന്‍വരി ഉദ്ഘാടനം ചെയ്തു. കെ. ഹസ്സനാര്‍ മുസ്‌ലിയാര്‍, അബ്ദുള്‍ഹക്കിം ബദ്‌രി, ഉസ്മാന്‍ ഫൈസി, കെ.എം. ഉസ്മാന്‍ മൗലവി, പി.വി. അലി, കെ.എം. ഉമ്മര്‍ മുള്ളൂര്‍ക്കര, ടി.എന്‍. അബ്ദുറസാഖ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത പ്രചാരണ സമ്മേളനം
കൊടുവള്ളി: ആവിലോറ ശാഖ എസ്.കെ.എസ്.എഫ്. സംഘടിപ്പിച്ച സമസ്ത സമ്മേളന പ്രചാരണ പൊതുയോഗം മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എച്ച്. മൊയ്തീന്‍ ഹാജി അധ്യക്ഷതവഹിച്ചു. ടി. അതൃമാന്‍കുട്ടി മുസ്‌ല്യാര്‍ പ്രസംഗിച്ചു.
ഇര്‍ഫാനിയ്യ സമ്മേളനം വിജയിപ്പിക്കും.
തളിപ്പറമ്പ്:ചപ്പാരപ്പടവിലെ ഇര്‍ഫാനിയ്യ അറബിക് കോളേജിന്റെ ഇരുപതാം വാര്‍ഷികവും പന്ത്രണ്ടാം സനദ് ദാന സമ്മേളനവും വിജയിപ്പിക്കാന്‍ ജില്ലാ ദാരിമി സംഘം യോഗം തീരുമാനിച്ചു. കെ.കെ.മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. കെ.അഹമ്മദ് കബീര്‍ ദാരിമി, പി.ബഷീര്‍ ദാരിമി, കെ.സക്കിരിയ്യ ദാരിമി, സി.പി.അബ്ദുറഹ്മാന്‍ ദാരിമി, പി.ഹാരിസ് ദാരിമി, ടി.വി.അഹമ്മദ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു.