Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഭക്തിയുടെ നിറവില്‍ പുത്തനങ്ങാടി നേര്‍ച്ച
പെരിന്തല്‍മണ്ണ: മത സൗഹാര്‍ദ്ദത്തിന്റെ വിളനിലമായ പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടുനേര്‍ച്ച സമാപിച്ചു. കാലത്തുനടന്ന ഖത്തം ദുആക്ക് തെയ്യോട്ടുചിറ ഖാസി സി.കെ.മൊയ്തുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന അന്നദാനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി. കെ.കെ.സി.എം.തങ്ങള്‍ വഴിപ്പാറ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈകീട്ട് ഏഴിന് മഹല്ല് ഖത്തീബ് സുബൈര്‍ ഫൈസി ചെമ്മലയുടെ അധ്യക്ഷതയില്‍ നടന്ന സമാപന ദുആ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. റഹ്മത്തുള്ള ഖാസിമി മൂത്തേടം, ടി.എ.അഹമദ് കബീര്‍ എം.എല്‍.എ, ബഷീര്‍ ദാരിമി പരിയാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലി, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രാര്‍ഥനാ മജ്‌ലിസ്സിന് നേതൃത്വം നല്‍കി. നാലകത്ത് റസാഖ് ഫൈസി, റഫീക് ഫൈസി, മമ്മദ് ഫൈസി തിരൂര്‍ക്കാട്, മൊയ്തുപ്പ ഫൈസി എന്നിവര്‍ സംബന്ധിച്ചു.