ഹജ്ജ് അപേക്ഷാവിതരണം മാര്‍ച്ച് ഒന്നുമുതല്‍
കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരെ കണ്ടെത്താനുള്ള അപേക്ഷാവിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൂടുതല്‍ ഹജ്ജ് ക്വാട്ട സൗദി സര്‍ക്കാരില്‍നിന്ന് നേടിയെടുക്കാനും ശ്രമിക്കും. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 15 വരെയാണ് അപേക്ഷാഫോം വിതരണം. മെയ് ആദ്യം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ തീര്‍ഥാടകരെ തിരഞ്ഞെടുക്കാന്‍ നറുക്കെടുക്കും.
ഹജ്ജ് അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന തീരുമാനത്തില്‍ അയവുവരുത്തി. പാസ്‌പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ് ഹാജരാക്കുന്നവര്‍ക്കും ഹജ്ജ് നറുക്കെടുപ്പിന് അവസരം നല്‍കും. ഹജ്ജ് സീറ്റുകള്‍, അവയുടെ വീതംവെക്കല്‍, സംസ്ഥാന കമ്മിറ്റികള്‍ക്കുള്ള ക്വാട്ടകള്‍ എന്നിവ സംബന്ധിച്ച് അടുത്ത യോഗങ്ങളില്‍ തീരുമാനമെടുക്കും.
ഗ്രീന്‍, വൈറ്റ്, അസീസിയ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി താമസസൗകര്യം നല്‍കിയിരുന്നത് ഈ വര്‍ഷം രണ്ടായി ചുരുങ്ങും. ഗ്രീന്‍, അസീസിയ കാറ്റഗറികള്‍ മാത്രമാവും. ഹറമിന് 1500 മീറ്റര്‍ചുറ്റളവില്‍ താമസമൊരുക്കുന്നതാണ് ഈ വര്‍ഷത്തെ ഗ്രീന്‍ കാറ്റഗറി. മുന്‍വര്‍ഷം ഇത് 1200 മീറ്ററായിരുന്നു. ഏറ്റവുമുയര്‍ന്ന നിരക്കാണ് ഈ കാറ്റഗറിയില്‍ ഇടാക്കുക. ഹറമില്‍നിന്ന് അഞ്ച് കി.മീ അകലെ താമസമൊരുക്കുന്നതാണ് അസീസിയ കാറ്റഗറി. ഇതിനു സമീപം മറ്റൊരു കാറ്റഗറിയില്‍ക്കൂടി താമസസൗകര്യമൊരുക്കുന്ന കാര്യം പരിഗണനയിലാണ്. സൗദി സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയേ്ത തീരുമാനമെടുക്കൂ.




