എസ്.വൈ.എസ്. മണ്ഡലം സമ്മേളനം
മുക്കം: 'സത്യസാക്ഷികളാവുക' എന്ന പ്രമേയത്തില്‍ കൊടിയത്തൂരില്‍ നടന്ന സുന്നി യുവജനസംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വി. മോയിമോന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി. മോയിന്‍കുട്ടി എം.എല്‍.എ., റഷീദ് ഫൈസി വെള്ളായിക്കോട്, സി.എച്ച്. മഹമൂദ് സഅദി, ടി.കെ. ഇമ്പിച്ചമ്മദ് ഹാജി, കെ. മോയിന്‍കുട്ടി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, സലാം ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. ബീരാന്‍കുട്ടി സ്വാഗതവും ടി.കെ. സുഹൈല്‍ നന്ദിയും പറഞ്ഞു.




