Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് സന്ദേശയാത്ര
ചങ്ങരംകുളം: സമസ്ത 85-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് എടപ്പാള്‍ മേഖലാ കമ്മിറ്റി ചങ്ങരംകുളം മുതല്‍ എടപ്പാള്‍വരെ കാല്‍നട സന്ദേശയാത്ര നടത്തി. യാത്ര ചങ്ങരംകുളത്ത് മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി അഷ്‌റഫ് കോക്കൂര്‍ ജാഥാക്യാപ്റ്റന്‍ റഫീഖ് ഫൈസിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. യോഗത്തില്‍ ഇബ്രാഹിം അസ്ഹരി, അബ്ദുള്‍സലാം മൂതൂര്‍, അബൂബക്കര്‍ ബാഖവി, ടി.വി. അഹമ്മദുണ്ണി എന്നിവര്‍ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് സമ്മേളനം
കാളികാവ്: എസ്.കെ.എസ്.എസ്.എഫ് ചോക്കാട് ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. മമ്പാട്ടുമൂലയില്‍ ഹംസ ദാരിമി അമ്പലക്കടവ് ഉദ്ഘാടനംചെയ്തു. ഹൈദ്രോസ് ദാരിമി അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, റിഷാദ്, അലി മുസ്‌ലിയാര്‍, അമാനുല്ല ദാരിമി, നസീര്‍ ഫൈസി, ശിഹാബുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.