ജാമിഅഃ നൂരിയ്യ വാര്‍ഷിക സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും
പട്ടിക്കാട്: ജാമിഅഃ നൂരിയ്യ കോളേജ് വാര്‍ഷികവും സനദ്ദാന സമ്മേളനവും വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജൂനിയര്‍ കോളേജ് ഫെസ്റ്റ് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടുമണിക്ക് ദുഃആ സമ്മേളനം നടക്കും. ജനവരി ആറിന് വൈകുന്നേരം 3.45ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനപരിപാടികള്‍ക്ക് തുടക്കമാവും. ജൂനിയര്‍ ഫെസ്റ്റില്‍ പി.വി. അബ്ദുള്‍ വഹാബ്, ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ്, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജാമിഅഃയോട് അഫിലിയേറ്റ് ചെയ്ത 24 സ്ഥാപനങ്ങളിലെ അഞ്ഞൂറോളം പ്രതിഭകളാണ് ഇസ്‌ലാമിക കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. ആറ് വേദികളിലായി അമ്പതിലേറെ ഇനങ്ങളിലാണ് മത്സരപരിപാടികള്‍ നടക്കുന്നത്. രാത്രി എട്ടുമണിക്ക് നടക്കുന്ന ദുഃആ സമ്മേളനത്തില്‍ സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര, സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് അബ്ദുനാസര്‍ ശിഹാബ് തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ എരമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും.




