'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്'
SKSSF മനുഷ്യജാലിക ഇന്ന്
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. കേരള ത്തിനകത്തും പുറത്തുമായി 34 കേന്ദ്രത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കും. കേരളത്തില്‍ 12 കേന്ദ്രങ്ങളിലും ദക്ഷിണ കന്നഡ, ഹാസന്‍, ചിക്മംഗ്ലൂര്‍, നീലഗിരി, അന്തമാന്‍, കില്‍ത്താന്‍ ദ്വീപ്, യു.എ.ഇ., സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലുമാണ് മനുഷ്യജാലിക നടത്തുന്ന തെന്ന് ഭാരവാഹികള്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.
രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായാണ് പരിപാടി. തീവ്ര-ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നവരെ തടയുക, രാഷ്ട്രപുനര്‍നിര്‍മാണത്തിന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളിയാക്കുക എന്നിവയാണ് മനുഷ്യജാലികയുടെ ആഹ്വാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.പി. മോഹനന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, സെക്രട്ടറി റഹീം ചുഴലി എന്നിവര്‍ പങ്കെടുത്തു.
1-ദക്ഷിണ കന്നഡ - ഉളളാള 2-ചിക്‌മാംഗ്ലൂര്‍ 3-ഹാസ്സന്‍ 4-കൊടുക്-മൂര്‍നാഡ് 5- കാസര്‍ഗോഡ്-മഞ്ചേസ്വരം 6-കണ്ണൂര്‍-മട്ടന്നൂര്‍ 7-വയനാട്-മീനങ്ങാടി 8-കോഴിക്കോട്-കൊടുവളളി 9-മലപ്പുറം-കൊണ്ടോടി 10-പാലക്കാട്-അലനല്ലൂര്‍ 11-തൂശൂര്‍-ചെറുതുരുത്തി 12-എറണാംകുളം-കാക്കനാട് 13-ഇടുക്കി-വണ്ണപ്പുറം 14-ആലപ്പുഴ-ആലപ്പുഴ 15-തിരുവനന്തപരം-ഗാന്ദിപാര്‍ക്ക് 16-നീലഗിരി-പാടന്തറ 17-കൊല്ലം-കൊല്ലം 18-ബാംഗ്ലൂര്‍ 19-ചെന്നൈ 20-ഡല്‍ഹി 21-ദുബൈ 22-ഷാര്‍ജ 23-ബഹറൈന്‍ 24-കുവൈത്ത് 25-അബൂദാബി 26-ഖത്തര്‍ 27-ദമാം 28-റിയാദ് 29-മക്ക 30-ജിദ്ദ 31 - മസ്‌ക്കറ്റ് 32 - സലാല 33. ലക്ഷദ്വീപ്, കില്‍ത്താന്‍ 34. അന്തമാന്‍
എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക ചെറുതുരുത്തിയില്‍ ഇന്ന്
ചെറുതുരുത്തി: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചെറുതുരുത്തിയില്‍ മനുഷ്യജാലിക നടത്തും. 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി വൈകീട്ട് 3.30ന് വെട്ടിക്കാട്ടിരി ഇമ്പിച്ചി മുസ്‌ലിയാര്‍ മഖാമില്‍ സിയാറത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന റാലി ചെറുതുരുത്തിയിലെ പ്രധാന വേദിക്ക് അരികില്‍ എത്തുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. പാണക്കാട് മൊയിനലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു. എം.പി., സി.പി. മുഹമ്മദ് എം.എല്‍.എ., ഡോ. ദേശമംഗലം രാമകൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ മനുഷ്യജാലികയില്‍ പങ്കെടുക്കും.
മനുഷ്യ ജാലിക : യുഎഇ യില്‍ ജനുവരി 26, 27 ന് 10 കേന്ദ്രങ്ങളില്‍
ദുബൈ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇ എസ്‌കെഎസ്‌എസ്‌എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26,27 എന്നീ തീയതികളിലായി വിവിധ സ്റ്റേറ്റു കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടും. രാഷ്‌ട്ര സുരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലും കേരളത്തിനു പുറത്തും വിദേശത്തുമായി മുപ്പത്താറിലധികം കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി യുഎഇ യിലെ വിവിധ സ്റ്റേറ്റുകളിലായി സംഘടിപ്പിക്കപ്പടുന്ന മനുഷ്യ ജാലികകളില്‍ വിവിധ മത സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയ തലത്തിലെ നേതാക്കള്‍ സംബന്ധിക്കും.
അബുദാബി : ജനുവരി 27 ന് വെള്ളി വൈകുന്നേരം 07.30 ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ മനുഷ്യ ജാലിക സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി ഉദ്‌ഘാടനം ചെയ്യും. ഇല്യാസ് വെട്ടം പ്രമേയ പ്രഭാഷണം നടത്തും. കെ.ബി മുരളി (കേരളാ സോഷ്യല്‍ സെന്റര്‍), കെ എച്ച് താഹിര്‍ (അബുദാബി മലയാളി സമാജം) സംബന്ധിക്കും.
ദുബൈ : ജനുവരി 27 ന് വൈകുന്നേരം 07.30 ന് ദുബൈ ദേര അല്‍ദീക് ഓഡിറ്റോറിയത്തില്‍ മനുഷ്യ ജാലിക ബഹു. സേവ്യര്‍ ഫ്രാന്‌സിസ് കാക്ക (കോണ്‍സുല്‍ ഇന്ത്യ കമ്യൂണിറ്റി അഫേഴ്‌സ്) ഉദ്‌ഘാടനം ചെയ്യും. ശൗക്കത്തലി മണ്ണാര്‍ക്കാട് പ്രമേയ പ്രഭാഷണം നടത്തും.
ഷാര്‍ജ : ജനുവരി 27ന് വൈകുന്നേരം 5.00 ന് ഷാര്‍ജ ഇസ്‌ലാമിക് ദഅവാ സെന്ററില്‍ മനുഷ്യജാലിക ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട് ഉദ്‌ഘാടനം ചെയ്യും. അബ്‌ദുല്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷഷണം നടത്തും.
അല്‍ ഐന്‍ : ജനുവരി 26 ന് രാത്രി 7.00 ന് അല്‍ ഐന്‍ സുന്നീ യൂത്ത് സെന്ററില്‍ വിപി പൂക്കോയ തങ്ങള്‍ ജാലിക ഉദ്‌ഘാടനം ചെയ്യും. ബശീര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും.
റാസല്‍ ഖൈമ : ജനുവരി 26 ന് വൈകുന്നേരം 5.00 ന് ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരിയില്‍ മനുഷ്യ ജാലിക ഹംസ ഹാജി മൂന്നിയൂര്‍ ഉദ്‌ഘാടനം ചെയ്യും. അബ്‌ദുല്‍ കരീം ഫൈസി മുക്കൂട് പ്രമേയ പ്രഭാഷണം നടത്തും.
അജ്‌മാന്‍ : ജനുവരി 27 ന് രാത്രി 8.00 ന്‌് അജ്‌മാന്‍ സുന്നീ സെന്ററില്‍ മനുഷ്യ ജാലിക സയ്യിദ് ജംശീര്‍ തങ്ങള്‍ പൊന്നാനി ഉദ്‌ഘാടനം ചെയ്യും. ത്വാഹാ സുബൈര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും.
ഫുജൈറ : ജനുവരി 26ന് രാത്രി 9.00 ന് ഫുജൈറ സുന്നീ സെന്ററില്‍ മുഹമ്മദ് ശരീഫ് ഹുദവി ഉദ്‌ഘാടനം ചെയ്യും. ശാകിര്‍ ഹുസൈന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും.
ദൈത്: ജനുവരി 26 ന് രാത്രി 10.30 ന് ദൈത് സുന്നീ കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ അശ്‌റഫലി തങ്ങള്‍ മനുഷ്യജാലിക ഉദ്‌ഘാടനം ചെയ്യും. ശൗകത്തലി മൗലവി പ്രമേയ പ്രഭാഷണം നടത്തും.
ദിബ്ബ : ജനുവരി 26ന് രാത്രി 10.00 ന് ദിബ്ബ ഇസ്‌ലാമിക് സെന്ററില്‍ മനുഷ്യ ജാലിക ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി മൊയ്‌തീന്‍ കുട്ടി ഹാജി ഉദ്‌ഘാടനം ചെയ്യും. കെഎം കുട്ടി ഫൈസി അച്ചൂര്‍ പ്രമേയ പ്രഭാഷണം നടത്തും
മദാം : ജനുവരി 26 ന് രാത്രി 12.30 ന് മദാം അല്‍ ഹാദി മസ്‌ജിദില്‍ മനുഷ്യ ജാലിക സിദ്ദീഖ് കരുവന്തുരുത്തി ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ് ബശീര്‍ ബാഖവി പ്രമേയ പ്രഭാഷണം നടത്തും.
ഇതു സംബന്ധമായി ദുബൈ ദേര സുന്നീ സെന്ററില്‍ നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് സയ്യിദ് ശുഹൈബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രഷറര്‍ ഹകീം ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ഹൈദര്‍ അലി ഹുദവി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുല്‍ കരീം കാലടി നന്ദിയും പറഞ്ഞു




