കെ.ഇ.എസ്. ഖത്തര്‍ 'മുഅല്ലിം' അവാര്‍ഡ് സാജിദ് ഫൈസിക്ക്
കൊടുവള്ളി: കെ.ഇ.എസ്. ഖത്തര്‍ കമ്മിറ്റിയുടെ 'മുഅല്ലിം' പ്രഥമ അവാര്‍ഡിന് കളരാന്തിരി മിസ്ബാഹുല്‍ ഹുദാ മദ്രസാ അധ്യാപകനായ പി.കെ. സാജിദ് ഫൈസി അര്‍ഹനായി. മികച്ച സേവന പ്രവര്‍ത്തനവും അധ്യാപനവും മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഖത്തര്‍ കമ്മിറ്റി സെക്രട്ടറി കെ.ടി. സംഷീര്‍ അറിയിച്ചു. അവാര്‍ഡ് തുകയായ 10001രൂപയും ഉപഹാരവും 18ന് കളരാന്തിരിയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും.




