Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മനുഷ്യജാലിക സന്ദേശപ്രയാണങ്ങള്‍ സമാപിച്ചു
മലപ്പുറം: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടിയില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം ജില്ലാകമ്മിറ്റി നടത്തിയ സന്ദേശപ്രയാണങ്ങള്‍ കോട്ടയ്ക്കലില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് കോട്ടയ്ക്കലില്‍ നടന്ന ഫ്‌ളാഗ്മാര്‍ച്ചില്‍ ജില്ലയിലെ കാമ്പസ്, ത്വലബ, വിഖായ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തീവ്രവാദ വിരുദ്ധ പ്രയാണം കരിങ്കല്ലത്താണിയില്‍നിന്ന് തുടങ്ങി വേങ്ങരയിലും ജനമൈത്രി സന്ദേശപ്രയാണം എടക്കരയില്‍ തുടങ്ങി എടവണ്ണപ്പാറയിലും ധര്‍മബോധന പ്രയാണം ചെട്ടിപ്പടിയില്‍ തുടങ്ങി തിരൂര്‍ ചെമ്പ്രയിലും ജനജാഗ്രതാ പ്രയാണം പോത്തന്നൂരില്‍ തുടങ്ങി കോട്ടയ്ക്കലിലും പൊതുസമ്മേളനത്തോടെ സമാപിച്ചു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ താനൂര്‍, റഫീഖ് അഹമ്മദ് തിരൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.