സ്‌നേഹ സായാഹ്നവും പൊതുസമ്മേളനവും
നാദാപുരം: കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച നാദാപുരത്ത് സ്‌നേഹസായാഹ്നവും പൊതുസമ്മേളനവും റാലിയും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു മണിക്ക് കല്ലാച്ചി ടൗണില്‍ നിന്നാരംഭിച്ച് നാലുമണിക്ക് നാദാപുരത്ത് സമാപിക്കുന്ന സ്‌നേഹസന്ദേശയാത്ര ടി.എം. ബാപ്പുമുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ.വിജയന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. പി.ബി.സലീം എന്നിവര്‍ സംബന്ധിക്കും. ഏഴു മണിക്ക് പൊതുസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, റാഷിദ് അഷ്അരി, അബ്ദുസലാം കൂട്ടാലുങ്ങല്‍, പി.എം.മമ്മൂട്ടി, മുഹമ്മദ് തരുവണ എന്നിവര്‍ പങ്കെടുത്തു.




