ദുആ മജ്‍ലിസും മയ്യിത്ത് നിസ്കാരവും നടത്തി
കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ അന്തരിച്ച പ്രമുഖ സൂഫി വര്യന്‍ കിഴിശ്ശേരി മുഹമ്മദ് മുസ്‍ലിയാരുടെ പേരില്‍ ദുആ മജ്‍ലിസും സംഘടിപ്പിച്ചു. അബ്ബാസിയ്യ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍, ശംസുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി. അബൂബക്കര്‍ ഹാജി, യൂസഫ് ഫാറൂഖ്, അബ്ദുല്‍ ലത്തീഫ് ദാരിമി, അസീസ് ഹാജി, സെയ്തലവി ഹാജി, മരക്കാര്‍ ഹാജി എന്നിവരും സംബന്ധിച്ചു.
സമസ്ത സമ്മേളനം; ജുബൈല്‍ സ്വാഗത സംഘം രൂപീകരിച്ചു
ജുബൈല്‍ : സത്യസാക്ഷികളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി മലപ്പുറം കൂരിയാട് വെച്ച് നടക്കുന്ന സമസ്ത 85 -ാം വാര്‍ഷിക സമ്മേളത്തിന്‍റെ പ്രചാരണത്തിന് ജുബൈല്‍ ഘടകം SYS സ്വാഗത സംഘം രൂപീകരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യ ജുബൈല്‍ SYS ഓഫീസില്‍ നടന്ന രൂപീകരണ യോഗത്തില്‍ നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ബാഖവി, റാഫി ഹുദവി, അനീസ് കാരന്തൂര്‍ പ്രസംഗിച്ചു.
അബൂദാബി SKSSF മനുഷ്യജാലിക സ്വാഗതസംഘ രൂപീകരണയ യോഗം ഇന്ന് (1)
അബൂദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി ജനുവരിയില്‍ SKSSF സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗത സംഘം രൂപീകരിക്കുവാനും പ്രചരമങ്ങള്‍ ശക്തിപ്പെടുത്താനും SKSSF അബൂദാബി ഘടകത്തിന്‍റെ ഒരു പ്രവര്‍ത്തക സമിതി യോഗം ജനുവരി 1 (ഇന്ന്) വൈകീട്ട് 7 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് ചേരുന്നു. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




