പ്രബോധനത്തില്‍ മദ്രസകളുടെ പങ്ക് നിസ്തുലം- മുനവ്വറലി തങ്ങള്‍
പെരിന്തല്‍മണ്ണ: ആത്മീയത അന്യമാവുന്ന കാലഘട്ടത്തില്‍ ദീനി പ്രബോധനം അഭികാമ്യമാണെന്നും ഇതില്‍ മദ്രസകളുടെ പങ്ക് നിസ്തുലമാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അമ്മിനിക്കാട് അല്‍ മദ്രസത്തുല്‍ ആലിയയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്തഫ ബാഖവി തള്ളച്ചിറ അധ്യക്ഷതവഹിച്ചു. കണ്ണീരി അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, കെ.എം. അബ്ദുശുക്കൂര്‍ മദനി, സി. ഇബ്രാഹിം ദാരിമി, ടി.പി. ഹസൈന്‍ ഹാജി, പി.പി. കുഞ്ഞമ്മു ഹാജി, സയ്യിദ് ആലുങ്ങല്‍, വാഴത്തൊടി ഹംസക്കുട്ടി മുസ്‌ലിയാര്‍, മലയില്‍ ഹംസ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.




