Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസ്സ നവീകരണ പദ്ധതി ബുക്മാര്‍ക്കിന്റെ പ്രചാരണത്തില്‍ വഞ്ചിതരാവരുത്.
പട്ടിക്കാട് : മദ്രസ്സ നവീകരണ പദ്ധതിയിലേക്ക് പുസ്തകം വാങ്ങുന്നത് സംബന്ധിച്ച് ബുക്മാര്‍ക്ക് നടത്തുന്ന പ്രചാരണങ്ങളില്‍ മദ്രസ്സ ഭാരവാഹികള്‍ വഞ്ചിതരാവരുതെന്നും മദ്രസ്സകള്‍ക്ക് ഇഷ്ടമുള്ള സ്ഥാനപനത്തില്‍ നിന്ന് പുസ്തകം വാങ്ങാന്‍ അനുവദിച്ചു കൊണ്ടുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ 49-ാം വാര്‍ഷിക 47-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമകാലികം സെഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മദ്രസ്സ നവീകരണ പദ്ധതി വ്യാപകമായി നടപ്പാക്കാന്‍ മദ്രസ്സകള്‍ രംഗത്ത് വരണമെന്നും ഈ വിഷയത്തില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അറബി ഭാഷയുടെ വളര്‍ച്ച കൂടി ലക്ഷ്യമാക്കി പൗരസ്ത്യ ഭാഷ സര്‍വ്വകലാശാല തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്തയും ഇന്ത്യയിലെ പ്രബോധന പ്രവര്‍ത്തനങ്ങളും എന്ന വിഷയം എം.എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി അവതരിപ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍, മുസ്തഫ ഫൈസി, ചന്ദ്രിക അസോസിയേറ്റഡ് എഡിറ്റര്‍ സി.പി. സൈതലവി സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എം ജിഫ്രി തങ്ങള്‍ കക്കാട്, മൊയ്തീന്‍ ഫൈസി പുത്തനഴി, മെട്രൊ മുഹമ്മദ് ഹാജി സംബദ്ധിച്ചു.
സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ സ്വാഗതവും ഇല്‍യാസ് കാളാവ് നന്ദിയും പറഞ്ഞു.
മുതഅല്ലിം സംഗമം
മംഗലാപുരം ഖാളി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു സമസ്ത മുശാവറ മെമ്പര്‍മാരായ ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, വി മൂസക്കോയ മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍, എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
എ. മരക്കാര്‍ ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, ഒ.ടി മുസ്തഫ ഫൈസി, അലി ഫൈസി മേലാറ്റൂര്‍, ഹൈദ്രോസ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.