കൊടിഞ്ഞി പള്ളിയില്‍ നേര്‍ച്ച തുടങ്ങി
തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമാഅത്ത് പള്ളിയില്‍ നേര്‍ച്ച തുടങ്ങി. പ്രാര്‍ഥനക്ക് ഖത്തീബ് പി ഹൈദരലി ഫൈസി, മുദരിസ് ഉബൈദുള്ള അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. പ്രഭാഷണങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പി.സി കോമുക്കുട്ടിഹാജി, പി.സി മുഹമ്മദ്ഹാജി, പി. പോക്കുഹാജി, പി. ബീരാന്‍കുട്ടിഹാജി എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് അന്നദാനം.





