മദ്രസാപഠനം പുതിയ അനുഭവമാക്കണം- പാണക്കാട് സയ്യിദ് നൗഫല്‍ തങ്ങള്‍
കണ്ണൂര്‍: അധാര്‍മികതയിലേക്കും തീവ്രവാദത്തിലേക്കും നീങ്ങുന്ന പുതിയതലമുറയെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ മദ്രസാപഠനം പുതിയ അനുഭവമാക്കിമാറ്റണമെന്ന് പാണക്കാട് സയ്യിദ് നൗഫല്‍ തങ്ങള്‍ പറഞ്ഞു. വാരം എളയാവൂര്‍ മഹാറുല്‍ ഹുദാ മദ്രസയില്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മുഅല്ലീം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയൂര്‍ അബ്ദുള്‍ഖാദര്‍ ഫൈസി അധ്യക്ഷനായി. മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥിയായി. എ.കെ.കമാല്‍ ഹാജി, ടി.വി.ആശിഖ് പ്രസംഗിച്ചു. പി.ഹാരിഫ് ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് അബ്ദുള്‍ഖാദിര്‍ അല്‍ഖാസിമി നേതൃത്വംനല്‍കി.
റഹിം ചുഴലി, അന്‍വര്‍ ഹുദവി, അബ്ദുസ്സമദ് മുട്ടം എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അബ്ദുല്ലത്തീഫ് ഇടവച്ചാല്‍, നാഫിസ് ഹാരിസ് മൗലവി, അബ്ദുല്‍കരീം അല്‍ഖാസിമി, അബ്ദുശുക്കൂര്‍ ഫൈസി, സി.കെ.മുഹമ്മദ് മുസ്‌ല്യാര്‍, അബ്ദുള്‍കരീം ഫൈസി അഞ്ചരക്കണ്ടി, ശംസുദ്ദീന്‍ ഫൈസി കൊകേരി, മൊയ്തു മക്കിയാട് എന്നിവര്‍ പ്രസംഗിച്ചു.




