എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം സമാപിച്ചു
കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. മാനിപുരം ക്ലസ്റ്റര് സമ്മേളനം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്ല്യാര് ഉദ്ഘാടനം ചെയ്തു. കെ. ഇസ്മായില് ഫൈസി അധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി പൂലോട്, കുഞ്ഞാലന്കുട്ടി ഫൈസി, എ.പി.എം. ബാവജീറാനി, പി.കെ. സാജിദ് ഫൈസി എന്നിവര് പ്രസംഗിച്ചു. മഹല്ല് സെക്രട്ടറി പി.കെ. മോയിന്കുട്ടി ഹാജി പതാക ഉയര്ത്തി. മഹല്ല് ഖാസി കെ.എ. റഹ്മാന് ഫൈസി സിയാറത്ത് നടത്തി. പി.കെ. സുബൈര് ദാരിമി സ്വാഗതവും സി. ശറഫുദ്ദീന് നന്ദിയും പറഞ്ഞു.





