Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അല്‍-ഇഹ്‌സാന്‍ ട്രസ്റ്റ് വാര്‍ഷികവും മതപ്രഭാഷണവും
കൊടുവള്ളി: കരുവന്‍പൊയില്‍ അല്‍ ഇഹ്‌സാന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനത്തിന്റെയും മതപ്രഭാഷണ പരമ്പരയുടെയും ഉദ്ഘാടനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു. ടി.പി. മുഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി മലയമ്മ, മജീദ് ദാരിമി ചളിക്കോട്, മൂസഹാജി, എം.സി. മുഹമ്മദ്, ഇ.കെ. ഉസയിന്‍ ഹാജി, കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍, വി.പി. അബ്ദുല്‍ ഖാദര്‍ ഹാജി, മാതോലത്ത് കാദര്‍ഹാജി, എ.കെ. അബ്ദുള്‍ ഗഫൂര്‍ മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി. അബ്ദുള്ള സ്വാഗതവും ടി.പി. സീതിക്കുട്ടി നന്ദിയും പറഞ്ഞു.