സമസ്ത സമ്മേളന പ്രചാരണവും ടീന്‍സ് മീറ്റും നാളെ
കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. ആവിലോറ ശാഖ സംഘടിപ്പിക്കുന്ന സമസ്ത സമ്മേളന പ്രചാരണവും ടീന്‍സ് മീറ്റും 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ ആവിലോറയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം സുബൈര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഫസല്‍ സ്വാഗതവും സി.കെ. സൗജല്‍ നന്ദിയും പറഞ്ഞു.
എസ്.വൈ.എസ്. മണ്ഡലം സമ്മേളനം ഇന്ന്
മുക്കം: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ്. തിരുവമ്പാടി മണ്ഡലം റാലിയും സമ്മേളനവും ശനിയാഴ്ച പന്നിക്കോട്ട് നടക്കും. നാലുമണിക്ക് എരഞ്ഞിമാവില്‍നിന്ന് റാലി ആരംഭിക്കും. പാണക്കാട് സയ്യിദ്‌സാദിഖലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.




