Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വഖഫ് സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം - അഡ്വ. സെയ്താലിക്കുട്ടി
കരുവാരകുണ്ട്: വഖഫ് സ്ഥാപനങ്ങളുടെ നടത്തിപ്പ് ശാസ്ത്രീയവും വ്യവസ്ഥാപിതവുമാക്കുന്നതില്‍ ഭാരവാഹികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കേരള വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. സെയ്താലിക്കുട്ടി പറഞ്ഞു. ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികാഘോഷ പരിപാടിയിലെ മഹല്ല് സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന വഖഫ്‌ബോര്‍ഡുകളില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്രീകൃത സംവിധാനമേര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഉമ്മര്‍ എം.എല്‍.എ, കേരള വഖഫ്‌ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി. സൈനുദ്ദീന്‍, പി. ഹസ്സന്‍ മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി. അലവി, അസീസ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.