മതപ്രഭാഷണ പരമ്പര തുടങ്ങി
ചെര്‍ക്കള:നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് ജമാ അത്ത് കമ്മിറ്റിയുടെ മീലാദുന്നബി ദിനത്തോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. സംയുക്ത ജമാ അത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി അധ്യക്ഷനായി. നായന്മാര്‍മൂല ഖത്വിബ് മൂസ മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. എ.മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. പ്രഭാഷണപരമ്പര ഫിബ്രവരി മൂന്നിന് സമാപിക്കും.




