യഥാര്‍ഥ മതവിശ്വാസം തിന്മകളെ തടയും -ബഷീറലി തങ്ങള്‍
വാണിമേല്‍: യഥാര്‍ഥ മതവിശ്വാസം തിന്മകളെ തടയുമെന്നും ഇതിനായി മദ്രസകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ഭൂമിവാതുക്കല്‍ നൂറുല്‍ ഹുദാ സെക്കന്‍ഡറി മദ്രസ അമ്പതാം വാര്‍ഷികാഘോഷവും പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. മൊയ്തു അധ്യക്ഷതവഹിച്ചു. എന്‍.പി. കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ക്കുള്ള ഉപഹാരം ബഷീറലി തങ്ങള്‍ സമ്മാനിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. മൂസ്സ, മുജീബ് ഫൈസി പൂലോട്ട്, ടി.ടി. ഉസ്മാന്‍ ഫൈസി, എസ്.പി.എം. തങ്ങള്‍, ടി.പി.സി. തങ്ങള്‍, അബ്ദുല്‍ കരീം ദാരിമി, പി. തറുവൈ ഹാജി, എം.കെ. അഷ്‌റഫ്, സി. സൂപ്പി, കൊറ്റാല അഷ്‌റഫ്, വി.പി. അമ്മദ് ഹാജി, കെ.കെ. നവാസ്, ടി. മൂസ്സ, ടി.വി.സി. അബ്ദുസ്സമദ് ഫൈസി, ബഷീര്‍ ഫൈസി ചീക്കോന്ന്, എന്‍.കെ. കുഞ്ഞബ്ദുല്ല, മമ്മൂട്ടി മാസ്റ്റര്‍ തരുവണ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.കെ. മുഹമ്മദലി സ്വാഗതവും സി.പി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.




