പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ടുനേര്‍ച്ച ഇന്ന് സമാപിക്കും
എരമംഗലം:ശനിയാഴ്ച രാത്രി എട്ടിന് കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍നടന്ന ബിരുദാനന്തര സമ്മേളനം കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എം. മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ ആലുവ അധ്യക്ഷത വഹിച്ചു. സനദ്ദാനവും പ്രഭാഷണവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ധീന്‍ നദ്‌വി കൂരിയാട്, സി.പി. ഹംസ, പി. ബീരാന്‍ഹാജി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച 20 യുവപണ്ഡിതരാണ് പുത്തന്‍പള്ളി അഷ്‌റഫിയ്യ അറബിക് കോളേജില്‍നിന്ന് അഷ്‌റഫി ബിരുദം ഏറ്റുവാങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ്മണിമുതല്‍ ഭക്ഷണവിതരണം നടക്കും. രാത്രി എട്ടിന് കൂട്ടപ്രാര്‍ത്ഥനയും നടക്കും.





