Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എളേറ്റില്‍ ഇസ്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനം നാളെ
കൊടുവള്ളി: എളേറ്റില്‍ വട്ടോളി ആസ്ഥാനമായി രൂപവത്കരിച്ച ദാറുല്‍ ഹുദാ ഇസ്‌ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എളേറ്റില്‍ പരിസരത്തെ 13 മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഹയര്‍ സെക്കന്‍ഡറി മദ്രസ, വനിതാ കോളേജ്, ഖുര്‍-ആന്‍ പഠന കേന്ദ്രം, കരിയര്‍ ആന്‍ഡ് ഹയര്‍ എജ്യുക്കേഷണല്‍ പ്രോഗ്രാം, റിലീഫ് സെല്‍ തുടങ്ങിയ മത, ഭൗതിക സ്ഥാപനങ്ങള്‍ നടത്തുകയെന്നതാണ് ഇസ്‌ലാമിക് സെന്ററിന്റെ ലക്ഷ്യം.ശിലാസ്ഥാപനച്ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.പത്രസമ്മേളനത്തില്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.എ. ജബാര്‍, സെക്രട്ടറി കെ. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.