Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സന്ദേശ യാത്ര : ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് ഇന്ന് ഉദ്ഘാടനം ചെയ്യും.
മലപ്പുറം: 2012 ഫെബ്രുവരി 23 - 26 വരെ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ കന്യാകുമാരി കുളച്ചലില്‍ നിന്ന് 2012 ജനുവരി 23ന് തുടങ്ങുന്ന സമസ്ത സന്ദേശയാത്ര ഇന്ന് രാവിലെ ഒന്‍പതുമണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.. ചടങ്ങില്‍ പ്രമുഖ പണ്ഡിതരും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കന്‍മാരും പങ്കെടുക്കും.
പതിനൊന്ന് ദിവസം കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 16 ജില്ലകളിലൂടെ പര്യടനം നടത്തുന്ന ജാഥ 62 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ സംബന്ധിച്ച് 2012 ഫെബ്രുവരി 2ന് മംഗലാപുരത്ത് സമാപിക്കും. സ്വാഗതസംഘം വിവിധ സബ്കമ്മിറ്റി ഭാരവാഹികളുടെ യോഗം മലപ്പുറം സുന്നിമഹലില്‍ ചേര്‍ന്ന് ജാഥാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു. 36 സ്ഥിരാംഗങ്ങളും ഓരോ ജില്ലയിലും പ്രത്യേകം തിരഞ്ഞെടുത്ത യൂണിഫോം ധരിച്ച 85 വളണ്ടിയര്‍മാരും ജില്ലയിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും ജാഥയെ അനുഗമിക്കും.