എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക
മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക കൊണ്ടോട്ടിയില്‍ നടക്കും. രാവിലെ 8.30 ന് കൊണ്ടോട്ടി അങ്ങാടിക്ക് സമീപമുള്ള ജാലിക ഗ്രൗണ്ടില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് കോടങ്ങാട് പള്ളി പരിസരത്തുനിന്ന് റാലി നടക്കും. അഞ്ചിന് നടക്കുന്ന മനുഷ്യജാലിക സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങില്‍ മുഖ്യാതിഥിയാവും. മനുഷ്യജാലിക സപ്ലിമെന്റ് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി പ്രകാശനം ചെയ്യും.
പത്രസമ്മേളനത്തില്‍ സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ് തിരൂര്‍, ആഷിക് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ്, ശിഹാബ് കുഴിഞ്ഞോളം എന്നിവര്‍ പങ്കെടുത്തു.




