അബൂദാബി SKSSF മനുഷ്യജാലിക ജനുവരി 27ന്
അബൂദാബി : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലും വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന മനുഷ്യജാലിക അബൂദാബിയിലും സംഘടിപ്പിക്കും. SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ആണ് ഈ വര്‍ഷത്തെ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. രാഷ്ട്രത്തിന്‍റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്‍റെ ജാലകം തുറക്കാന്‍ മനുഷ്യജാലികയില്‍ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധ്യേയമാവും. ഈ വര്‍ഷവും മനുഷ്യജാലികയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പ്രോഗ്രാം ശ്രദ്ധേയമാക്കാനും അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, സയ്യിദ് ശഹീന്‍ തങ്ങള്‍, ഹാരിസ് ബാഖവി, റാഫി ഹുദവി, സമദ് ഹുദവി, മുഹമ്മദ് കുട്ടി ഹുദവി, ശാഫി വെട്ടികാടിരി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. റശീദ് ഫൈസി സ്വാഗതവും സജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു.




