Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഷാര്‍ജ മനുഷ്യജാലിക: കബീര്‍ യമാനി പ്രമേയ പ്രഭാഷണം നടത്തും
ഷാര്‍ജ : "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍" എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു തീവ്ര-ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നവരെ തടയുക, രാഷ്ട്രപുനര്‍നിര്‍മാണത്തിന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളിയാക്കുക എന്നീ ആഹ്വാനവുമായി SKSSFകേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന മനുഷ്യജാലിക SKSSF ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കും . മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ജാലികയില്‍ പ്രമുഖ പ്രാഭാഷകന്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും.മുഴുവന്‍ പ്രവര്‍ത്തകരും ജാലികയില്‍ അംഗങ്ങളാവാന്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്നു ഭാരവാഹികള്‍ അഭ്യാര്‍ഥിച്ചു .