സുന്നി ബാലവേദി നബിദിന കലാപരിപാടികള്‍ 16 വ്യാഴാഴ്ച്ച അബുദാബിയില്‍
അബൂദാബി : സമസ്ത കേരള സുന്നീ ബാലവേദി (എസ്.കെ എസ്.ബി.വി) അബുദാബി കൂട്ടായ്മ ഒരുക്കുന്ന മദ്രസ കുട്ടികളുടെ നബിദിന കലാവിരുന്ന് 16ന് (വ്യാഴാഴ്ച) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 5 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിദ മീലാദ് കലാപരിപാടികള്‍ വിജയിപ്പുക്കുവാന്‍ മുതിര്‍ന്നവര്‍ രംഗത്ത് വരണമെന്ന് എസ്.കെ എസ്.ബി.വി അബുദാബി പ്രസിഡന്‍റ് യാസിര്‍ മൊയിദൂട്ടി അഭ്യര്‍ത്ഥിച്ചു. വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും.




