Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സന്ദേശയാത്രക്ക് ഉജ്ജ്വല സ്വീകരണം
പയ്യന്നൂര്‍: മലപ്പുറത്ത് 23 മുതല്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കന്യാകുമാരിയില്‍നിന്നു മംഗലാപുരത്തേക്ക് പ്രയാണം നടത്തുന്ന സന്ദേശയാത്രയ്ക്ക് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉജ്ജ്വല വരവേല്പ് നല്‍കി. പയ്യന്നൂര്‍, പെരുമ്പ, മാതമംഗലം, പുളിങ്ങോം, പുതിയങ്ങാടി, മാടായി, മാട്ടൂല്‍ റെയ്ഞ്ചുകളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥാംഗങ്ങളെ ടൗണിലൂടെ ആനയിച്ചു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സന്ദേശയാത്രാ സ്വീകരണസമ്മേളനം എം.എ.ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി.പി.തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, നാസര്‍ ഫൈസി കൂടത്തായി, മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി, എസ്.കെ.ഹംസ ഹാജി, സിറാജുദ്ദിന്‍ ദാരിമി, വി.കെ.ഹുസൈന്‍ ഫൈസി, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സ്വാദിഖ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.
സാജി ഹുഷമീര്‍ അല്‍ അസ്ഹരി സ്വാഗതവും കെ.സി.മൊയ്തു മൗലവി നന്ദിയും പറഞ്ഞു.

തൃക്കരിപ്പൂര്‍: സമസ്തകേരള ജം ഇയത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍നിന്ന് മംഗലാപുരത്തേക്ക് കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തുന്ന സന്ദേശയാത്രക്ക് തൃക്കരിപ്പൂരില്‍ ഉജ്ജ്വല സ്വീകരണം.
കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിനുശേഷം ജില്ലാ അതിര്‍ത്തിയായ ഒളവറയിലേക്ക് പ്രവേശിച്ച ജാഥയ്ക്ക് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഒളവറയില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ തൃക്കരിപ്പൂര്‍ ടൗണിലേക്ക് ആനയിച്ചു.
യോഗം സയ്യിദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.സി.അബ്ദുള്‍ഖാദിര്‍ ഹാജി അധ്യക്ഷനായി. മുസ്തഫ അശറഫി കക്കുപ്പടി മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ലീഡര്‍ കോട്ടുമലബാപ്പു മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, യു.എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുറഹ്മാന്‍ കല്ലായി, എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍, അഹമ്മദ് ഫൈസി, കുട്ടി ഹസ്സന്‍ ദാരിമി, സി.കെ.എം.സാദിയ മുസ്‌ലിയാര്‍, ടി.കെ.പൂക്കോയ തങ്ങള്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, കെ.പി.മൊയ്തീന്‍ കുഞ്ഞി മൗലവി, എം.പി.അബ്ദുള്‍റഹ്മാന്‍ മാസ്റ്റര്‍, താജുദ്ദീന്‍ ദാരിമി, അബ്ദുനാഫിര്‍ അസദി എന്നിവര്‍ പ്രസംഗിച്ചു. കെ.ടി.അബ്ദുള്ള മൗലവി സ്വാഗതം പറഞ്ഞു. സംഘടനാ ഭാരവാഹികള്‍ ജാഥാ ലീഡറെ ഹാരമണിയിച്ചു.
തളിപ്പറമ്പ്:സമസ്ത 85-ാം വാര്‍ഷികസമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സന്ദേശയാത്രയ്ക്ക് സ്വീകരണം നല്കി. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍, റഹ്മത്തുല്ലാഹ് അല്‍ഖാസിമി മൂത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുന്നാസിര്‍ ഫൈസി കടുത്തായി എന്നിവര്‍ സംസാരിച്ചു. കെ.സി.അബ്ദുള്‍ശുക്കൂര്‍ ഫൈസി സ്വാഗതവും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.