സമസ്തസമ്മേളനം: ജില്ലയില്‍നിന്ന് 2700 പ്രതിനിധികള്‍
കണ്ണൂര്‍: ഫിബ്രവരി 23 മുതല്‍ 27 വരെ മലപ്പുറത്തു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വാര്‍ഷിക സമ്മേളനത്തിന് ജില്ലയില്‍നിന്ന് 2,700 പ്രതിനിധികള്‍ പങ്കെടുക്കും. വാഹനപ്രചാരണ ജാഥ, ബൈക്ക്‌റാലി, കാല്‍നട ജാഥ എന്നിവ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍, മാണിയൂര്‍ അബ്ദു മൗലവി, പി.പി.ഉമര്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുസ്സലാം ദാരിമി, അശ്‌റഫ് ബംഗാളി എന്നിവര്‍ സംസാരിച്ചു. കെ.ടി.അബ്ദുള്ള മൗലവി സ്വാഗതവും പി.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.




