Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സംയുക്ത ജമാഅത്ത് നബിദിന സമ്മേളനം ഇന്ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ എഴുപത് മഹല്ല് ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് നബിദിന സമ്മേളനവും ശിഹാബ് തങ്ങള്‍ സ്മാരക മംഗല്യ നിധിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനവും ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കും. കോട്ടച്ചേരിയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാകും. അബ്ദുസമദ് പൂക്കോട്ടൂര്‍, ഫരീദ് റഹ്മാനി കാളികാവ് എന്നിവര്‍ പ്രഭാഷണം നടത്തും.