സമസ്ത വാഹനപ്രചാരണജാഥ
അഞ്ചരക്കണ്ടി: സമസ്ത 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി റെയിഞ്ച് കമ്മിറ്റി 16 മഹല്ലുകളിലേക്ക് വാഹന പ്രചാരണജാഥ നടത്തി. ഉദ്ഘാടനസമ്മേളനം ജാഥാക്യാപ്റ്റന്‍ എസ്.എം.എസ്.കെ.തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.അഹമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
വൈകീട്ട് വേങ്ങാട്ട് നടന്ന സമാപനസമ്മേളനം സിദ്ദിഖ് ഫൈസി വെണ്‍മണല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മാസ്റ്റര്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍ ഫൈസി, എം.ടി.കുഞ്ഞുമാസ്റ്റര്‍, സി.പി.നൂറുദ്ദീന്‍ മൗലവി, ബുജൈര്‍ വാഫി, കെ.പി.കുഞ്ഞഹമ്മദ്, സി.പി.എ.കരീം ഫൈസി, കെ.പി.ബീരാന്‍ ഹാജി, പി.എം.മുസ്തഫ ലത്വീഫി, എന്‍.കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.




