സമസ്ത 85-ാം വാര്‍ഷിക സമ്മേളനം സന്ദേശജാഥകള്‍ സമാപിച്ചു
വേങ്ങര: സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പതാകജാഥകള്‍ സമാപിച്ചു. 120 കേന്ദ്രങ്ങളില്‍ പ്രയാണം നടത്തിയ ജാഥകള്‍ കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍, മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ എന്നിവരാണ് നയിച്ചത്. സമാപന സമ്മേളനം സമസ്ത മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഒ.കെ .കുഞ്ഞിമാനു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, എ.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, കെ.ടി .സിദ്ധിഖ് മരക്കാര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.




