Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അബുദാബി സര്‍ഗലയം സമാപിച്ചു
അബുദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം അബുദാബി പ്രചാരണ സ്വാഗത സംഘം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സംഘടിപ്പിച്ച സര്‍ഗലയം സമാപിച്ചു. സബ്ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ , ജനറല്‍ എന്നീ വിഭാഗങ്ങളിലായി 200ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യു.എ.ഇ. പ്രസിഡന്‍റ് ഉസ്താദ് സയദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ , സയ്യിദ് നൂറുദ്ധീന്‍ തങ്ങള്‍ , സമദ് ഹുദവി, റശീദ് ഫൈസി, റാഫി ഹുദവി, സജീര്‍ ഇരിവേരി, മുഹമ്മദ്‌ അലി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. വിജയികളെ അനുമോദിച്ചു. സര്‍ഗലയം ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ഹുദവി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാഫി വെട്ടികാടിരി നന്ദിയും പറഞ്ഞു.
അബ്ദുല്‍ ഹമീദ് ഫൈസി ഇന്ന് അബുദാബിയില്‍
അബുദാബി : അബുദാബി സ്റ്റേറ്റ് SKSSF മീലാദ് കാന്പയിന്‍റെ ഭാഗമായി ഇന്ന് (09 .02 .2012 വ്യാഴം)രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് സെക്രട്ടറി ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് പ്രഭാഷണം‍ നടത്തും. അബുദാബിയിലെ സുന്നത് ജമാഅത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.