Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദര്‍ശ പദയാത്രയ്ക്ക് സ്വീകരണം നല്‍കി
കൊടുവള്ളി: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി നടത്തിയ ആദര്‍ശ പദയാത്രയ്ക്ക് കൊടുവള്ളിയില്‍ സ്വീകരണം നല്‍കി. സ്വീകരണ പൊതുയോഗം കെ.സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മജീദ് ദാരിമി, ബാവ ജീറാനി, എ.ടി. മുഹമ്മദ്, നൗഫല്‍ ഹുദവി, അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ., പി.സി. മുഹമ്മദ് ഇബ്രാഹിം, ബഷീര്‍ റഹ്മാനി, സി.എം.കെ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. അഷ്‌റഫ് സ്വാഗതവും പി.സി. സ്വലാഹുദ്ദീന്‍ നാഫില്‍ നന്ദിയും പറഞ്ഞു.