Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സമ്മേളനം
ദുബൈ ഔഖാഫ് പ്രതിനിധികള്‍ യാത്ര തിരിച്ചു
സമസ്ത സമ്മേളനത്തില്‍ സംബന്ധിക്കുന്ന ദുബൈ മതകാര്യ വകുപ്പ് പ്രതിനിധി സംഘത്തിന് ദുബൈ എയര്‍പോര്‍ ട്ടില്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍
ദുബൈ : മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ ഇന്നലെ തുടക്കമായ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ദുബൈ മതകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യാത്ര തിരിച്ചു. ദുബൈ സുന്നി സെന്ററിന്റെ നേത്യത്വത്തില്‍ നടത്തിയ ശ്രമഫലമായാണ് ഇത്തരമൊരു സംഘത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ അവസരമൊരുങ്ങിയത്. ദുബൈ മതകാര്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ: ഉമര്‍ മുഹമ്മദ് അല്‍ ഖഥീബ്, മതകാര്യ വകുപ്പ് ഡയറക്ടറുടെ ഭരണകാര്യ ഉപദേഷ്ടാവ് ഡോ: അബ്ദുര്‍റഹ്മാന്‍ മുസ്ഥഫാ ജര്‍റാര്‍, ദുബൈ ഔഖാഫ് ചീഫ് പ്രീചര്‍ ഡോ: ഖുഥുബ് അബ്ദുല്‍ ഹമീദ് ഖുഥുബ് അബ്ദുല്‍ കരീം എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് യാത്ര തിരിച്ചത്. സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ ഇവര്‍ സംബന്ധിക്കുന്നുണ്ട്. ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, വൈസ് പ്രസിഡണ്ട് ഉസ്താദ് അബ്ദുസ്സലാം ബാഖവി, ദുബൈ ഔഖാഫ് സീനിയര്‍ സെക്രട്ടറി മുസ്ഥഫ എളമ്പാറ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തോടൊപ്പം സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി യാത്ര തിരിച്ചിട്ടുണ്ട്. ദുബൈ സുന്നി സെന്ററിനു കീഴില്‍ ദുബൈ എയര്‍പ്പോര്‍ട്ടില്‍ നല്‍കിയ യാത്രയയപ്പില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.