Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹുബ്ബുര്‍റസൂല്‍:മുസ്തഫല്‍ ഫൈസിയുടെ മുഖാമുഖം ഇന്ന്
മസ്കത്ത്: മസ്കത്ത് സുന്നീ സെന്ററിന്റെ ഹുബ്ബുര്‍റസൂല്‍ മീലാദ് കാമ്പയിന്റെ ഭാഗമായി ഇന്ന് വൈകീട്ട് പത്തു മണിക്ക് റൂവി അല്‍മാസ ഓഡിറ്റോറിയത്തില്‍ സുന്നത്തും ബിദ്‌അത്തും എന്ന വിഷയത്തില്‍ മുഖാമുഖം നടക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയും ഗ്രന്ഥ രചയിതാവുമായ മുസ്തഫല്‍ ഫൈസി വിഷയാവതരണം നടത്തും. ഇതിനു ശേഷം ശ്രോതാക്കള്‍ക്ക് സുന്നത്തു ജമാഅത്തുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംശയ നിവാരണത്തിനുള്ള അവസരമുണ്ടായിരിക്കും.
സമസ്തയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം മസ്കത്തിലെത്തിയ മുസ്തഫല്‍ ഫൈസി സുന്നീ സെന്ററിന്റെ നബിദിന പരിപാടികളില്‍ മുഖ്യ അതിഥിയാണ്. ഫെബ്രുവരി 11 ശനിയാഴ്ച മത്ര കോര്‍ണിഷ്‌ ശൈഖ്‌ മസ്ജിദിലും , ഫെബ്രുവരി 12 ഞായറാഴ്ച മത്ര മേന്‍മന്‍ മസ്ജിദിലും രാത്രി 10 മണിക്ക്‌ മൌലീദ്‌ പാരായണവും മുസ്തഫല്‍ ഫൈസിയുടെ നബിദിന സന്ദേശ പ്രഭാഷണവും നടക്കും.