ചന്തപ്പറമ്പ് മദ്രസ കെട്ടിടം തുറന്നു
കൊളത്തൂര്‍: പാങ്ങ് ചന്തപ്പറമ്പില്‍ പുനര്‍നിര്‍മിച്ച സബീലുല്‍ ഹുദാ സെക്കന്‍ഡറി മദ്രസയുടെ കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. രായിന്‍ഹാജി അധ്യക്ഷതവഹിച്ചു. ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ, കെ.പി.എ. മജീദ്, എ.പി. അബ്ദുള്‍ അസീസ് ദാരിമി, എ.പി. മുഹമ്മദ് ദാരിമി, പി.ടി. ശമീര്‍ ഫൈസി, കെ.പി. ഇസ്മായില്‍ ഫൈസി, നാസര്‍ ഫൈസി, വരിക്കോടന്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.




