Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതസംഘടനകള്‍ക്ക് വാണിഭ സ്വഭാവം നല്ലതല്ല: സി. മമ്മുട്ടി എം.എല്‍.എ

മസ്ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം 'സ്മരണ' സെഷനില്‍ സി.മമ്മുട്ടി എം.എല്‍.എ പ്രസംഗിക്കുന്നു
കൂരിയാട്: ഇസ്‌ലാമിക പാരമ്പര്യം പുതുതലമുറക്ക് അതേപടി പകര്‍ന്നു നല്‍കാന്‍ സമസ്തക്ക് മാത്രമേ സാധിക്കുന്നുള്ളൂവെന്ന് സി. മമ്മുട്ടി എം.എല്‍.എ. കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം 'സ്മരണ' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പല സംഘടനകളുടെയും താല്‍പര്യം കച്ചവടമാണ്. കച്ചവടക്കണ്ണോടെയാണ് അവര്‍ പല കാര്യങ്ങളെയും സമീപിക്കുന്നത്. എന്നാല്‍ മതവിദ്യാഭ്യാസവും ശിക്ഷണവും നല്‍കി ഒരു സമുദായത്തെ മുഴുവന്‍ സംസ്‌കരിച്ചെടുത്ത പ്രസ്ഥാനമാണ് സമസ്ത. വ്യവസ്ഥാപിതമായ മഹല്ല് സമ്പ്രദായവും മദ്‌റസാ സംവിധാനവും സമസ്തക്ക് മാത്രം അവകാശപ്പെട്ടതാണ്.
അതീവ ഗുരുതരമായ സാമൂഹിക സാംസ്‌കാരിക പരിസരത്തിലൂടെയാണ് വര്‍ത്തമാന കാലം മുന്നോട്ട് പോവുന്നതെന്നും പണ്ഡിതന്‍മാര്‍ ഉണര്‍ന്ന് ചിന്തിക്കുകയും പ്രവര്‍ത്തികുകയും ചെ.യ്യേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.