സമസ്ത പ്രചാരണവാഹനജാഥ തുടങ്ങി
ആനക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷികസമ്മേളനത്തിന്റെഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രചാരണവാഹനജാഥ ആനക്കരയില്‍ തുടങ്ങി. സമസ്തയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കോയക്കുട്ടി മുസ്‌ലിയാര്‍ ജാഥാക്യാപ്റ്റന്‍ സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം.ബാപ്പുട്ടി മുസ്‌ലിയാര്‍, പി.കെ.ഇമ്പിച്ചിക്കോയ തങ്ങള്‍,ചെമ്പുലങ്ങാട് മുഹമ്മദ്കുട്ടിമുസ്‌ലിയാര്‍, പി.കെ.മുഹമ്മദ്കുട്ടിമുസ്‌ലിയാര്‍, അലവിഫൈസി, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, ഹസ്സന്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.




