ശമീമെ മദീന നബിദിനസമ്മേളനം രണ്ടിന്
കാസര്‍കോട്: പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടി വ്യാഴാഴ്ച നബിദിനസമ്മേളനത്തോടെ സമാപിക്കും. രാത്രി ഏഴിന് നബിദിനസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രീയ മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
പ്രഭാഷണം, ആത്മീയപ്രാര്‍ഥന സദസ്സ്, മുത്തഅല്ലീം ജല്‍സേ, ബുര്‍ദ സദസ്സ്, ദഫ്മുട്ട്, പയ്യക്കി ഉസ്താദ് മഖാം സിയാറത്ത്, മൗലീദ് പാരായണം തുടങ്ങിയവ നടത്തുന്നുണ്ട്.അക്കാദമി ഭാരവാഹികളായ മജീദ് ദാരിമി, അസീസ്, മരീകെ, കെ.എച്ച്.അബ്ദുള്‍ഖാദര്‍, സാലി, അസീസ്, ഹനീഫ്, അസീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




