Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സമ്മേളനത്തിന് യു. എ. ഇ പ്രവാസികളും
കൂരിയാട്: സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാനായി യു.എ.ഇയില്‍ നിന്നുള്ള എണ്‍പത്തഞ്ചംഗ പ്രവാസി പ്രതിനിധി സംഘം കരിപ്പൂരിലിറങ്ങി. യു. എ. ഇ യുടെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത, എസ്. കെ. എസ്. എഫ് നേതാക്കളോടൊപ്പമാണ് പ്രതിനിധി സംഘമെത്തിയത്. സംഘത്തിന് സഈദ് ഫൈസി, ഷുഐബ് തങ്ങള്‍, അലവിക്കുട്ടി ഹുദവി, റസാഖ് വളാഞ്ചേരി, നുഅ്മാന്‍, ഹുസൈന്‍ ദാരിമി, അബ്ദുല്ലാ ബാഖവി, മുത്തുക്കോയ തങ്ങള്‍, അബ്ദുശ്ശുക്കൂര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി.