Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തണം- ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
കൊണ്ടോട്ടി: പ്രവാചകന്‍ മുഹമ്മദ്‌നബി (സ്വ)യുടെ തിരുസുന്നത്ത് മുറുകെ പിടിച്ച് നബിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആഹ്വാനംചെയ്തു. എളമരം യത്തീംഖാനയില്‍ നടന്ന നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണിയത്ത് ഉസ്താദിന്റെയും കൊയപ്പതൊടി മമ്മദ്കുട്ടി ശിരസ്തദാറുടെയും മഖ്ബറകളില്‍ പ്രത്യേക പ്രാര്‍ഥനയ്ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കെ.വി. മുഹമ്മദ് ഹുസൈന്‍ അധ്യക്ഷതവഹിച്ചു.
കോണോംപാറ മുദരിസ് അലി ഫൈസി, കുട്ടിഹസ്സന്‍ ദാരിമി, ഡോ. അലിഅസ്‌കര്‍ ബാഖവി, കണ്ണിയത്ത് നസ്‌റുള്ള മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.