Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നബിദിനാഘോഷം
കാസര്‍കോട്: തളങ്കര മേഖലാ നബിദിന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. മാലിക്ദിനാര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.മഹമൂദ് ഹാജി അധ്യക്ഷനായി. ഖത്തീബ് അബ്ദുള്‍മജീദ് ബാഖവി, സി.എം.അബ്ദുല്‍റഹിമാന്‍, സഹീര്‍ മൗലവി, കെ.എസ്.അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. ഇ.കെ.അബ്ദുല്ല സ്വാഗതവും കെ.എം.അബ്ദുല്ലകുഞ്ഞി നന്ദിയും പറഞ്ഞു.
ചെര്‍ക്കള: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മീലാദ് മീറ്റ് ഖത്തീബ് മൂസ മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ബദര്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി അധ്യക്ഷനായി. പി.പി.മൊയ്തു ഹാജി, എ.മുഹമ്മദ്, ബഷീര്‍ ഹാജി, പി.ബി.അഹ്മദ് ഹാജി, എന്‍.എം.അബ്ദുല്‍റസാഖ്, എ.എല്‍.മുഹമ്മദ് അസ്‌ലം, സയ്യദ് ഹസൈനാര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കെ.എച്ച്.ഖാസിം ദാരിമി സ്വാഗതവും അബു ബാഷിറ ബാഖവി നന്ദിയും പറഞ്ഞു. മദ്രസ കമ്മിറ്റി മാനേജര്‍ എന്‍.കെ.ഇബ്രാഹിം പതാക ഉയര്‍ത്തി. നബിദിനറാലിയും വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു.
പൊവ്വല്‍: ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ നബിദിനറാലിക്ക് പ്രസിഡന്റ് എം.അബ്ദുള്ളകുഞ്ഞി ഹാജി, സെക്രട്ടറി എ.പി.ഹസൈനാര്‍, ഖത്തീബ്, ഷാഫി ബാഖവി ചാലിയ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങളും വൈകീട്ട് നെയ്‌ച്ചോര്‍ പൊതി വിതരണവും നടന്നു.
ആലൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന റാലിക്ക് ഖത്തീബ് അഷറഫ് ഫൈസി, പ്രസിഡന്റ് ഫോറിന്‍ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ടി.എ.ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു.
ചെര്‍ക്കള: ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ മിലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ നടത്തി. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള പതാക ഉയര്‍ത്തി. നബിദിന ഘോഷയാത്രയ്ക്ക് ജമാഅത്ത് ഭാരവാഹികളായ സി.എം.അബ്ദുള്‍ഖാദര്‍ ഹാജി, ചെര്‍ക്കളം മുഹമ്മദ് ഹാജി, അബ്ദുള്ളകുഞ്ഞി, ബഷീര്‍ കനിയടുക്കം, ഷാഫി ചെര്‍ക്കളം, ചായന്റടി മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. ഖത്വീബ് അബു ഹന്നത്ത് മൗലവി നബിദിനസന്ദേശം നല്‍കി. സി.പി.മൊയ്തു മൗലവി അധ്യക്ഷനായി.
ബന്തടുക്ക: പ്രവാചകനായ മുഹമ്മദ്‌നബിയുടെ ജന്മദിനം ആഘോഷിച്ചു. മലയോരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും റാലി നടത്തിയും വിവിധ മത്സരപരിപാടികള്‍ നടത്തിയും നാട് പ്രവാചകസ്മരണയില്‍ ഒന്നുചേര്‍ന്നു.
കല്ലടകുറ്റി, മരുതടുക്കം, കുണ്ടംകുഴി മസ്ജിദുകളുടെ സംയുക്താഭിമുഖ്യത്തില്‍ റാലിയും അനുസ്മരണപരിപാടികളും നടത്തി. നെല്ലിത്താവ്, കുറ്റിക്കോല്‍ മസ്ജിദുകളുടെ സംയുക്താഭിമുഖ്യത്തില്‍ റാലിയും വിവിധ മത്സരപരിപാടികളും ഉണ്ടായിരുന്നു. പടുപ്പ്, കരിവേടകം, ഏണിയാടി, മുനമ്പം, മാണിമൂല, ബേഡകം മസ്ജിദുകളും അനുസ്മരണപരിപാടികള്‍ നടത്തി.