ജെല്സേ മിലാദ് സമാപിച്ചു
ദുബായ്:ദുബായ് എസ്. കെ. എസ്. എസ്. എഫ്. മിലാദ് കാംബിനിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില് ദുബായ് കെ. എം. സി. സി. ഹാളില്‍ വെച്ച് മിലാദ് സംഗമവും സമസ്ത 85 ) o വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്തം സമസ്ത സന്ദേശ പ്രചരണ സംഗമവും നടത്തി.
മൌലിദ് പാരായണത്തോടെ ആരംഭിച്ച സംഗമം പ്രസിഡന്റ് ഹംസ മൗലവിയുടെ അധ്യക്ഷതയില്‍ എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണല്‍ സെക്രട്ടറി ഹൈദരലി ഹുദവി ഉത്ഘാടനം ചെയ്തു . മീലാദുന്നബി എന്ന വിഷയത്തില്‍ അബ്ദുല്‍ ജലീല്‍ ദാരിമി പ്രഭാഷണം നടത്തി .
സമസ്ത സമ്മേളന പ്രമേയമായ സ്ത്യസാക്ഷികളാകുക എന്ന വിഷയത്തില്‍ ഇല്യാസ് വെട്ടം പ്രഭാഷണം നടത്തി .ഷൌക്കത്തലി ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്‍ കരീം എടപ്പാള്‍, അഡ്വ. ശറഫുദ്ധീന്‍, നുഅമാന്‍ തിരൂര്, മുസ്തഫ മൌലവി, ശരഫുദ്ധീന്‍ പെരുമളാബാദ് , അബ്ദുല്ല റഹ്മാനി,എം വി അബ്ദുല്‍ ഹമീദ് , ഹമീദ് ചെറവല്ലൂര്, വി കെ റഷീദ്, നാസര്‍ കുറുമ്പത്തൂര്, മൂസക്കുട്ടി കൊടിഞ്ഞി, , ഷബീറലി മഠത്തില്‍, ശഫീഖ് ഹുദവി, ശിഹാബ് രഹ്മാനി, ശഫീഖ് രഹ്മാനി, ശിഹാബ് പനക്കല്എന്നിവര്‍ സംബന്ധിച്ചു മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ എടക്കുളം നന്നിയും പറഞ്ഞു.





