പദയാത്ര നടത്തി
കമ്പളക്കാട്: സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ വാര്‍ഷിക സമ്മേളനപ്രചാരണാര്‍ഥം എസ്.വൈ.എസ്. മേഖലാകമ്മിറ്റി പദയാത്ര നടത്തി.
സമാപനയോഗം ജില്ലാ സെക്രട്ടറി പി.സുബൈര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സുലൈമാന്‍ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.കെ. അഹമ്മദ്ഹാജി, ഹാരിസ് ബാഖവി, സുഹൈല്‍ ചെന്നലോട്, സിദ്ദിഖ് കൊളക്കാടന്‍, ഗഫൂര്‍ റഹ്മാനി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്കുട്ടി ഹസനി, റഫീഖ് തോപ്പില്‍, കെ.ടി. ബീരാന്‍ എന്നിവര്‍ നേതൃത്വംനല്‍കി.




