Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പി.പി.മുഹമ്മദ് ഫൈസിക്ക്
ദുബൈ:പ്രമുഖ പണ്ടിതനും എഴുത്തുകാരനും സമസ്ത മുശാവറ അംഗവുമായ പി.പി.മുഹമ്മദ് ഫൈസിക്ക് ദുബൈ മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നല്‍കുന്നു.സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെയും പ്രസ്താനത്തിന്റെ മണ്‍ മറഞ്ഞ നേതാക്കളുടെയും ചരിത്രം പുതു തലമുറക്ക് മനസ്സിലാക്കുന്നതിനുള്ള ലളിതമായ രചനകളും പ്രഭാഷണങ്ങളും പരിഗണിച്ചാണ് ആദരം.സമസ്ത സമ്മേളന നഗരിയില്‍ (വേങ്ങര കൂരിയാട്ട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) വെച്ച് ദുബൈ മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫിനെ പ്രതിനിധീകരിച്ച് എം പി നുഹ്മാന്‍,ജബ്ബാര്‍ കോട്ടക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കും.ഇതു സംബന്ധിച്ച് ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഹംസ മൗലവി അധ്യക്ഷം വഹിച്ചു.ഹൈദറലി ഹുദവി,കരീം എടപ്പാള്‍,എം.മന്‍സൂര്‍ മൂപ്പന്‍,അബ്ദുല്‍ കരീം ഹുദവി,അഡ്വ:ഷറഫുദ്ദീന്‍,ഷൗഖത്തലി ഹുദവി,ഇല്യാസ് വെട്ടം,വി.കെ.റഷീദ്,മൂസക്കുട്ടി കൊടിഞ്ഞി,അബ്ദുല്‍ ജലീല്‍ എടക്കുളം എന്നിവര്‍ സംബന്ധിച്ചു.